കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ്എംപിമാർ. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലെ നിരക്കിന് തുല്യമാക്കണമെന്ന് യു ഡി എഫ് എം പിമാർ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 510 ഡോളർ കുറവ് വരുത്താമെന്ന മന്ത്രിയുടെ ഉറപ്പ് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് എംപിമാർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ എംബാർക്കേഷൻ പോയിന്റുകളുടെയും നിരക്ക് തുലുമായി ഏകീകരിക്കണമെന്നും അവർ ആവർത്തിച്ചു.
എം പിമാരുടെ ആവശ്യം എയർ ഇന്ത്യാ മനേജ്മെന്റുമായി ചർച്ചചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എയർ ഇന്ത്യ യുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം എംപിമാരെ വിവരങ്ങൾ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് യാത്രക്കായി വലിയ വിമാനം ഉപയോഗിക്കണമെന്ന ആവശ്യo സിവിൽ ഏവിയേഷൻ മന്ത്രിയുമായി ചർച്ച നടത്തി തീരുമാനിക്കാം എന്നും മന്ത്രി ഉറപ്പ് നൽകി.