തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) കൂടുതൽ സീറ്റ് ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോൺഗ്രസ് എം ലക്ഷ്യം. മലയോരമേഖലകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും. ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. സിപിഎമ്മുമായി ചർച്ചകൾ തുടങ്ങാനും തീരുമാനിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (എം)
