കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായം സംബന്ധിച്ച ഫോര്‍മുല കേന്ദ്രം സുപ്രീം കോടതിയിൽ അവതരിപ്പിച്ചു. എന്നാൽ കേരളം ഇത് തള്ളി. കേരളത്തിന് 5000 കോടി ഈ മാസം നല്‍കാമെന്നും ഇത് അടുത്ത വർഷത്തെ പരിധിയിൽ നിന്ന് കുറയ്ക്കുമെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ 10,000 കോടി രൂപ ഉടൻ നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര നിർദ്ദേശം കേരളം സ്വീകരിക്കാത്ത സാഹചര്യത്തില്‍ വാദം കേൾക്കുന്നതിന് കോടതി തയ്യാറായി. അടുത്ത വ്യാഴാഴ്ച ഒന്നാമത്തെ കേസായി വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ഫോർമുലയെ എതിർത്ത് കേരളം
