കീം 2025 റാങ്ക് ലിസ്റ്റിൽ കോടതി നിർദ്ദേശം അംഗീകരിച്ച് പഴയ ഫോർമുലയിലേക്ക് മാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. പഴയ ഫോർമുല അനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക ഇന്ന് തന്നെ ഇറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീൽ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കീം 2025 റാങ്ക് ലിസ്റ്റിൽ കോടതി നിർദ്ദേശം അംഗീകരിച്ച് പഴയ ഫോർമുലയിലേക്ക് മാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു
