മോഹൻലാലിന് ദേശീയ പുരസ്കാരം കിട്ടിയതിൽ സന്തോഷിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ് എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് ആ പരിപാടി സംഘടിപ്പിച്ചതെന്ന് കെസി വേണുഗോപാൽ എം പി. മോഹൻലാലിന്റെ ചടങ്ങ് ആയതിനാൽ ഞങ്ങൾ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മോഹൻലാൽ എല്ലാവരും സ്നേഹിക്കുന്ന മഹാനടനാണ്. സംഘാടകരാണ് തീരുമാനിക്കേണ്ടത് മോഹൻലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത്. അത് സംഘാടകരുടെ കുഴപ്പമാണ്. മോഹൻലാലിന് സംസ്ഥാന സർക്കാർ അവാർഡ് കൊടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ ആയിരുന്നു അവർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിനുള്ള ആദരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയായെന്ന് കെസി വേണുഗോപാൽ
