തന്റെ ഫോണിലെ വിവരങ്ങൾ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്താൻ ശ്രമം നടന്നെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്ത്മാക്കി. മോദി സർക്കാർ നിയമവിരുദ്ധമായി രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണെന്നും, പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഉപയോഗിക്കുന്ന ഐഫോണിലെ വിവരങ്ങളാണ് ചോർത്താൻ ശ്രമിച്ചതെന്നും ഇക്കാര്യം ആപ്പിൾ ഔദ്യോഗികമായി ഇ മെയിൽ വഴി അറിയിച്ചെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.