2023-24 വർഷത്തെ നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റുമായി കേരളം വീണ്ടും ഒന്നാമത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്. 2020-21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെ കേരളം ഒന്നാമെത്തിയിരുന്നു. പുതിയ വികസന സൂചികയിൽ നാല് പോയിന്റ് കൂടി ഉയർത്തിയാണ് കേരളം നേട്ടം ആവർത്തിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 78 പോയിന്റോടെ തമിഴ്നാടും 77 പോയിന്റോടെ ഗോവയുമാണ് തൊട്ട് പിന്നിലുള്ളത്. 57 പോയിന്റുള്ള ബിഹാർ, 62 പോയിന്റുള്ള ജാർഖണ്ഡ്, 63 പോയിന്റുള്ള നാഗാലാൻഡ് എന്നവിയാണ് പിന്നിൽ. 16 വികസന സൂചികകളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് പട്ടിക തയ്യാറാക്കുന്നത്.
നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്
