ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിൻസിൽ പ്രതികരിച്ച് പി സി ജോർജ്. കലാമണ്ഡലത്തിന്റെ പുതിയ ചാൻസലർ വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ എന്ന് ജോർജ് ചോദിച്ചു. ജീവിച്ചിരുന്നെങ്കിൽ കായംകുളി കൊച്ചുണ്ണിയെയും ഇത്തിക്കര പക്കിയെയും പിണറായി വൈസ് ചാൻസലർ ആക്കിയേനേയെന്നും പി സി ജോർജ് പറഞ്ഞു.പള്ളിക്കൂടത്തിൽ പോകാത്തവരെ പിടിച്ച് വൈസ് ചാൻസലർ ആക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും ജോർജ് ആരോപിച്ചു.
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിന്റെ ആദ്യ പടിയായി ഗവർണറെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയിരുന്നു . പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനാണ് നിലവിൽ കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ.