‘എ ബ്രിഡ്ജ് ഓവര്‍ കര്‍മ’ എന്ന നോവലിന്റെ പരിഭാഷ. കേരളത്തിലെ ജന്മിവാഴ്ചയുടെ ഉത്തുംഗഘട്ടത്തില്‍ അടിമസമാനമായ കീഴാള ജീവിതത്തിന്റെ കരുത്തുറ്റ നാഡീഞരമ്പുകളില്‍ ചുവപ്പു പടരാന്‍തുടങ്ങി. കാലപ്രവാഹത്തിനെതിരെ ഇടന്തടിച്ചുനിന്ന തമ്പുരാക്കന്മാരും ജന്മിമാരും വിറകൊണ്ടു. കേരളം പിന്നിട്ടുവന്ന
വഴികളിലേക്ക് റാന്തല്‍ വെട്ടം തെളിക്കുന്ന ഉയര്‍ന്ന മാനവികബോധം പുലര്‍ത്തുന്ന കര്‍മ്മനദി കാലം വച്ചുപോയ അടയാളക്കല്ലാണ്. വ്യംഗ്യാര്‍ത്ഥ സംപുഷ്ടവും നിര്‍മ്മമവുമായ ആഖ്യാനരീതി ഈ നോവലിനെ വേറിട്ടതാക്കുന്നു. ‘കര്‍മ്മനദി’. ഗോപീകൃഷ്ണന്‍ കോട്ടൂര്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 285 രൂപ.
കര്‍മ്മനദി
