പോപ്പുലർ ഫ്രണ്ട് കേസിൽ എൻ ഐ എ അന്വേഷിച്ചിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ . ജാഫർ ഭീമന്റവിടയാണ്, എൻ ഐ എ കണ്ണൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ദീർഘകാലമായി ഒളിവിലായിരുന്നു, കൂടാതെ കേസിലെ അൻപത്തിയൊൻപതാം പ്രതിയുമാണ് ജാഫർ എന്ന് എൻ ഐ എ പറഞ്ഞു. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഡാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം, ഇതിനുവേണ്ടി തീവ്രവാദ സംഘടനകളും ആയി ബന്ധം പുലർത്തി എന്നും എൻഐഎ പറയുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan