കേരളത്തിൽ പൊലീസ് സംവിധാനം പൂർണമായും തകർന്നു കഴിഞ്ഞു. യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിരന്തരമായി കേരളത്തിൽ ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് കെ.സുരേന്ദ്രൻ
