കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പോവുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവ് എകെജി സെന്ററിൽ നിന്ന് എടുക്കണമെന്ന് കെ സുരേന്ദ്രൻ. കേരള പദയാത്രയോടനുബന്ധിച്ച് വടകരയിൽ നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത്, എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാൻ 25 ലക്ഷം രൂപ മുടക്കിയാണ് അഡ്വക്കേറ്റിനെ നിയമിച്ചിരിക്കുന്നത്. കേന്ദ്രം ഫണ്ട് തരുന്നില്ല എന്ന് പറഞ്ഞു ഇനി ജനങ്ങളെ പറ്റിക്കാൻ ആവില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രം അനുവദിച്ച റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡിനെ കുറിച്ചോ ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ചോ സംസ്ഥാനം പറയുന്നില്ല. നിയമസഭയിൽ വ്യാജ പ്രചരണമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.