തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ സമരം നടത്താനിരിക്കെ കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങള്‍ നേരിട്ട് ഉന്നയിക്കാനോ, ഒരു നിവേദനം പോലും നല്‍കാനോ മുഖ്യമന്ത്രി തയാറായില്ല. അതിനു പകരം ഡല്‍ഹിയിലൊരു പ്രഹസന സമരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ബിജെപി- സിപിഎം ബന്ധത്തിന്റെ ആഴവും കോണ്‍ഗ്രസ് വിരോധത്തിന്റെ ഉച്ചാവസ്ഥയും വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി- സിപിഎം ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്ന് കെ സുധാകരന്
