ഡിജിറ്റല്‍ ബാങ്കിംഗില്‍ മികച്ച അനുഭവം നല്കാന് ‘ജിയോ ഫിനാന്‍സ് ആപ്പ്’ അവതരിപ്പിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ആപ്പിന്റെ ആദ്യ രൂപമാണ് ഇപ്പോള്‍ ലഭിക്കുക. ദൈനംദിന സാമ്പത്തിക കാര്യങ്ങളിലും ഡിജിറ്റല്‍ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കുന്ന അത്യാധുനിക പ്ലാറ്റ്ഫോമായ ഈ ആപ്പ് ഡിജിറ്റല്‍ ബാങ്കിംഗ്, യു.പി.ഐ ഇടപാടുകള്‍, ബില്ലടക്കല്‍, ഇന്‍ഷുറന്‍സ് ഇടപാടുകള്‍ നടത്തല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും.സാമ്പത്തിക സാങ്കേതികവിദ്യയില്‍ തുടക്കകാര്‍ക്കുവരെ അനായാസമായി സാമ്പത്തിക ഇടപാട് നടത്താന്‍ സഹായിക്കുന്നതരത്തിലാണ് ‘ജിയോ ഫിനാന്‍സ്’ ആപ്പ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിജിറ്റല്‍ അക്കൗണ്ട് തുറക്കല്‍, ജിയോ പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ഫീച്ചര്‍ ഉപയോഗിച്ച് കാര്യക്ഷമമായ ബാങ്ക് മാനേജ്മെന്റ് എന്നിവ ആപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ ഭവന, വാഹന വായ്പകളും ഇത് വഴി ലഭ്യമാക്കും.
‘ജിയോ ഫിനാന്‍സ് ആപ്പ്’ അവതരിപ്പിച്ചു
