ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ സെകുലർ സ്വതന്ത്രമായി മത്സരിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ. എൻഡിഎയുമായി സഹകരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രതികരണം. കോൺഗ്രസ് സർക്കാരിനെതിരെ പലവിഷയങ്ങളിലും ബിജെപിയുമായി സഹകരിക്കുമെന്ന് ദേവഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു.