എന്നും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആളാണ് നടന് ഇന്ദ്രന്‍സ്. കോമഡി താരമായി എത്തി ഇന്ന് ക്യാരക്ടര്‍ റോളുകളില്‍ മറ്റാരാലും പകര്‍ന്നാടാനാകാത്ത വിധം അദ്ദേഹം അമ്പരപ്പിച്ചു കൊണ്ടിരിക്കയാണ്. അക്കൂട്ടത്തിലേക്കെത്തുന്ന ചിത്രമാണ് ‘ജമാലിന്റെ പുഞ്ചിരി’. ഇന്ദ്രന്‍സ് സവിശേഷതകള്‍ ഏറെയുള്ള ജമാല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യല്‍ ക്രൈം ത്രില്ലറാണ് ‘ജമാലിന്റെ പുഞ്ചിരി’. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജമാല്‍, ഇന്ദ്രന്‍സ് എന്ന അതുല്യ നടന്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ. ഇന്ദ്രന്‍സിനൊപ്പം പ്രയാഗ മാര്ട്ടിന്, സിദ്ദിഖ്, മിഥുന് രമേഷ്, ജോയ് മാത്യൂ, അശോകന്, സോനാ നായര്‍, മല്ലിക സുകുമാരന്‍, ശിവദാസന്‍, ജസ്ന , ദിനേശ് പണിക്കര്‍, രാജ് മോഹന്‍. യദുകൃഷ്ണന്, സുനില്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജമാലിന്റെ പുഞ്ചിരി ജൂണ്‍ 7 ന് തിയേറ്റുകളിലെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്.
‘ജമാലിന്റെ പുഞ്ചിരി’ ജൂണ്‍ 7 ന് തിയേറ്റുകളിലെത്തും
