എംഎല്‍എ പി വി അന്‍വറിനെ പിന്തുണച്ച് കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും ജലീല്‍ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എഡിജിപി അജിത്ത് കുമാറിനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിൽ നേരത്തെയും കെടി ജലീൽ അന്‍വറിന് പിന്തുണ നല്‍കിയിരുന്നു. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തിൽ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തി പുറത്തിടും. ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിര്‍ത്താനാകില്ലെന്നും കെടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
വീണ്ടും പിവി അന്‍വറിനെ പിന്തുണച്ച് കെടി ജലീൽ
