ഹനുമാന് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത ഭാഗം പ്രഖ്യാപിച്ച് സംവിധായകന് പ്രശാന്ത് വര്‍മ്മ. ഹനുമാന് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും ‘ജയ് ഹനുമാന്’ എന്ന് പ്രശാന്ത് വ്യക്തംമാക്കി. ഹനുമാന് ജയന്തിയുടെ പ്രത്യേക അവസരത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഹനുമാന് ജയന്തി പ്രമാണിച്ച് ജയ് ഹനുമാന്റെ ആദ്യ പോസ്റ്റര്‍ പ്രശാന്ത് വര്‍മ്മ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. തീതുപ്പുന്ന ഡ്രാഗണും ഹനുമാനും പോസ്റ്ററില്‍ കാണാം. ജയ് ഹനുമാന് 3ഡി ഐമാക്സിലാണ് എത്തുക എന്ന സൂചനയും സംവിധായകന് പോസ്റ്ററില്‍ നല്‍കുന്നുണ്ട്. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായിരിക്കും ജയ് ഹനുമാന്. ഹനു മാന്‍ എന്നായിരുന്നു ആദ്യ ചിത്രത്തിന്റെ പേര്. ജയ് ഹനുമാനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സംവിധായകന് നല്‍കിയിട്ടില്ല. തേജ സജ്ജയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ആദ്യ ചിത്രം ഹനു മാന്‍ എന്ന സൂപ്പര്‍ഹീറോ ചിത്രം 2024 ജനുവരി 12-നാണ് റിലീസ് ചെയ്തത്. 40 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച തേജ സജ്ജ അഭിനയിച്ച ഈ ചിത്രം ലോകമെമ്പാടും ഏകദേശം 350 കോടി രൂപയുടെ ബിസിനസ് നടത്തിയിരുന്നു.
‘ജയ് ഹനുമാന്’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
