മക്കിമലയിൽ മാവോയിസ്റ്റുകൾ ഐഇഡി ട്രയൽ നടത്തിയതായി സംശയം. വെടിമരുന്ന് കലർന്ന നിലയിൽ കണ്ടെത്തിയ കടലാസുകളിൽ ചിലത് മാവോയിസ്റ്റ് ലഘുലേഖകളാണെന്നും, സമീപത്ത് കണ്ടെത്തിയ പഴകിയ ജലാറ്റിൻ സ്റ്റിക്കുകൾ സ്ഫോടനത്തിന്റെ ബാക്കിയെന്നുമാണ് നിഗമനം. ഓടക്കോടാണ് പഴകിയ പത്ത് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടെ ഗറില്ലാ മുറകളിലൊന്നാണ് ബോംബുകൾ കുഴിച്ചിട്ട് അപായപ്പെടുത്തൽ. സ്ഫോടക ശേഖരത്തിൻ്റെ ബാച്ച് നമ്പർ ഒത്തുനോക്കി, വിശദാംശങ്ങൾ എടുക്കാനാകും. ബോംബ് സക്വാഡ് പരിശോധിക്കുമ്പോൾ, കമിഴ്ത്തിയ നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ നിറച്ച സ്റ്റീൽ പാത്രം. അകത്ത് സൺ 90 എന്നെഴുതിയ എട്ട് ജലാറ്റിൻ സ്റ്റിക്കുകൾ, 4 ഇലകട്രിക് ഡിറ്റനേറ്ററുമായി ബന്ധിച്ച നിലയിലായിരുന്നു. അകത്ത് വെള്ളാരം കല്ലുകളിട്ടുണ്ട്. ആണിയും നട്ടും ബോൾട്ടുമെല്ലാമുണ്ട്. സ്ഫോടനമുണ്ടാകുമ്പോൾ ആഘാതം ഒട്ടും കുറയാതിരിക്കാനാണ് ഇവ്വിധം ബോംബ് ഒരുക്കാറെന്നാണ് വിദ്ഗധർ പറയുന്നത്.
മക്കിമലയിൽ മാവോയിസ്റ്റുകൾ ഐഇഡി ട്രയൽ നടത്തിയെന്ന് സംശയം
