വിക്കിപീഡിയക്ക് കേന്ദ്ര സർക്കാർ ഔദ്യോഗികമായി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. വിക്കിപീഡിയയിലെ ഉള്ളടക്കം പക്ഷപാതപരവും കൃത്യതയില്ലാത്തതും കണ്ടന്റുകള്‍ നിയന്ത്രിക്കുന്നത് വളരെ ചുരുക്കം ആളുകള്‍ ചേര്‍ന്നാണെന്നും റിപ്പോർട്ടിലുണ്ട്. മുൻകൂർ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ വിക്കിപീഡിയക്കെതിരെ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതി അടുത്തിടെ വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ ഭാഗമായി വിക്കിപീഡിയ പേജിൽ അപകീർത്തികരമായ തിരുത്തലുകൾ വരുത്തിയതിനെ തുടർന്ന് ഉപയോക്തൃ ഐഡന്റിറ്റി വെളിപ്പെടുത്താൻ എഎൻഐ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതിയുടെ സമയപരിധി പാലിക്കുന്നതിൽ പ്ലാറ്റ്ഫോം പരാജയപ്പെടുകയായിരുന്നു.
വിക്കിപീഡിയക്ക് കേന്ദ്ര സർക്കാർ ഔദ്യോഗികമായി നോട്ടീസ് അയച്ചതായി റിപ്പോർട്ട്
