എം വി വാൻഹായി 503 കപ്പലിൽ നിന്നും വീണ കണ്ടെയ്നറുകൾ തെക്ക് – തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തൽ. വളരെ പതിയെ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നിലവിൽ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്നുകൾ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ. തീപിടിക്കുന്നതും വിഷമയമായതുമായ വസ്തുക്കൾ കണ്ടെയ്നറുകളിള്ളതിനാൽ, ഇത്തവണ കൂടുതൽ ജാഗ്രത വേണമെന്നാണ് റിപ്പോർട് .