ഇസ്രായേല്‍ ലെബനനില്‍ നടത്തുന്നത് സൈനിക അധിനിവേശം. ഇറാന്റെ വലംകൈയായ ഹിസ്ബുല്ലയെ നേരിടാനെന്ന പേരില്‍, തെക്കന്‍ ലെബനന്‍ പിടിച്ചെടുത്ത് സ്വന്തം രാജ്യം വിപുലീകരിക്കാനുള്ള പദ്ധതികളാണ് ഇസ്രായേല്‍ നടത്തുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടത്തിയത് പോലെ പ്രദേശവാസികളെ ആട്ടിയോടിച്ചും കെട്ടിടങ്ങള്‍ തകര്‍ത്തും ലെബനന്റെ പത്തിലൊന്ന് പ്രദേശം പിടിച്ചടക്കാനാണ് ഇസ്രായേല്‍ നീക്കം. ഇസ്രായേല്‍ പ്രതിരോധ മന്ത്രി തന്നെയാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.
