Screenshot 2026 04 03 18 46 57 743 com.android.chrome edit

 

 

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.വികസനം കാണാൻ തെലങ്കാനയിലേക്ക് ക്ഷണിച്ച രേവന്ത് റെഡ്ഡിക്ക് നീതി ആയോഗ് സൂചികകളിലെ ദാരിദ്ര നിരക്ക്, സാക്ഷരതാ നിരക്ക്, സുസ്ഥിര വികസന നിരക്ക് അടക്കം ചൂണ്ടിക്കാട്ടി കേരളവും തെലങ്കാനയും തമ്മിലുള്ള താരതമ്യങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ശമ്പളവും പെൻഷനും നിരന്തരം മുടങ്ങുന്ന തെലങ്കാനയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ല. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. തെലങ്കാന വികസനം കണ്ടുപഠിക്കാൻ പിണറായി വിജയന് ടിക്കറ്റ് എടുത്ത് നൽകാമെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരിഹാസം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *