ഇറാൻ തീരം വഴി കടന്നുപോയ കാർഗോ കപ്പലിന് നേരെ വീണ്ടും ആക്രമണം . ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ സംഭവം. ഇറാന്റെ കപ്പൽ പിടിച്ചെടുത്തതിൽ ഇടപെടണമെന്ന് യു എനിനോട് ഇറാൻ ആവശ്യപ്പെട്ടു.യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന്റെ കമാൻഡ് സെന്ററായ ‘ബ്രിഡ്ജിന്’ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആക്രമണത്തെത്തുടർന്ന് തീപിടുത്തമോ പരിസ്ഥിതി പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇറാൻ തീരം വഴി കടന്നുപോയ കാർഗോ കപ്പലിന് നേരെ വീണ്ടും ആക്രമണം
