രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആണവായുധം നിർമ്മിക്കുന്നത് ഇറാന്റെ പദ്ധതിയിലില്ലെന്ന് ആവർത്തിച്ച അദ്ദേഹം ഇതിന് വിരുദ്ധമായ നിലപാടെടുക്കുന്നവരാരും ഇറാൻ്റെ നയരൂപീകരണ സമിതികളിലില്ലെന്നും പറഞ്ഞു. സയൻസ്, ടെക്നോളജി, ഊർജ്ജ ആവശ്യങ്ങൾ മാത്രമാണ് ന്യൂക്ലിയർ സംബന്ധിച്ച് ഇറാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവകാശം തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ
