സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയായ റെഡ് അലർട്ട് തുടരുകയാണ്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ യെല്ലോ അലർട്ടുമുണ്ട്. കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത
