1 31

രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വര്‍ധന. ജൂണ്‍ പാദത്തില്‍ 7.1 ശതമാനം വര്‍ധനയോടെ 6,368 കോടി രൂപയായാണ് ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 5945 കോടി രൂപയായിരുന്നു. എന്നാല്‍ മുന്‍ പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ കുറവുണ്ടായി. 20 ശതമാനത്തതിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ പാദത്തില്‍ വരുമാനത്തിലും വര്‍ധനയുണ്ടായി. 3.6 ശതമാനം വര്‍ധനയോടെ 39,315 കോടിയായാണ് വരുമാനം ഉയര്‍ന്നത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 37,933 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭവും ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ 21.1 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 20.8 ശതമാനമായിരുന്നു. 30 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *