ബഡ്ജറ്റില്‍ ഒതുങ്ങുന്ന വിലയ്ക്ക് കിടിലനൊരു ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇന്‍ഫിനിക്സ്. ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണായ ഇന്‍ഫിനിക്സ് ഹോട്ട് 40ഐ ആണ് വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. 10,000 രൂപയില്‍ താഴെ മാത്രം വില വരുന്ന ഹാന്‍ഡ്സെറ്റിന്റെ ആദ്യ സെയില്‍ ആരംഭിച്ചിട്ടുണ്ട്. ബഡ്ജറ്റ് സെഗ്മെന്റില്‍ ഉള്‍പ്പെട്ട ഇന്‍ഫിനിക്സ് ഹോട്ട് 40ഐ ഫോണിന്റെ ഓഫറുകളെ കുറിച്ച് അറിയാം. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്‍ഫിനിക്സ് ഹോട്ട് 40ഐ പുറത്തിറക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിരുന്നു. നിലവില്‍, ഒരേയൊരു സ്റ്റോറേജ് ഓപ്ഷനില്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനാണ് ഉള്ളത്. 10,999 രൂപയാണ് യഥാര്‍ത്ഥ വിലയെങ്കിലും, ഫ്ലിപ്കാര്ട്ടില് 9,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ 1000 രൂപയുടെ കിഴിവ് നേടാനാകും. ഇതോടെ, സ്മാര്‍ട്ട്ഫോണിന്റെ വില 8,999 രൂപയായി ചുരുങ്ങുന്നതാണ്. പാം ബ്ലൂ, ഗ്രീന്‍, ഹൊറൈസണ്‍ ഗോള്‍ഡ്, സ്റ്റാര്‍ലിറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ കഴിയുക.
ഇന്‍ഫിനിക്സ് ഹോട്ട് 40ഐ വില്പനയ്ക്കെത്തി
