6 31

2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്. 2.1 ശതമാനം വളര്‍ച്ചയോടെ 3.16 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഈ മേഖല നേടിത്തന്നത്. തൊട്ടുമുന്‍ വര്‍ഷം 3,09,859.3 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. ഡൊണള്‍ഡ് ട്രംപിന്റെ ഇരട്ട തീരുവയില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍ പ്രതിസന്ധിയുണ്ടായിട്ടും ഇന്ത്യന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് ആഗോളതലത്തിലുള്ള ഡിമാന്‍ഡ് കുറഞ്ഞില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു. ഇന്ത്യയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിയുടെ പ്രധാന സംഭാവന റെഡിമെയ്ഡ് ഗാര്‍മെന്റ്സ് വിഭാഗത്തിനാണ്. 1,35,427.6 ലക്ഷം കോടിയില്‍ നിന്ന് 1,39,349.6 ലക്ഷം കോടിയിലേക്കാണ് ഈ രംഗത്തെ വരുമാനം ഉയര്‍ന്നത്. ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഉത്പന്നങ്ങള്‍ 120 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റുമതി ചെയ്തത്. യുഎഇ (22.3 ശതമാനം), യുകെ (7.8), ജര്‍മനി (9.9), സ്പെയ്ന്‍ (15.5), ജപ്പാന്‍ (20.6), ഈജിപ്ത് (38.3) തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *