കോര്‍പ്പറേറ്റ് ലോകത്ത് കോഡെക്‌സ് എഐ ടൂളിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുമായി സാം ഓള്‍ട്ട്മാന്‍ നയിക്കുന്ന ഓപ്പണ്‍എഐ. ഇതിന്റെ ഭാഗമായി ആഗോള കണ്‍സള്‍ട്ടിങ് – ഐടി സേവന കമ്പനികളുമായുള്ള പങ്കാളിത്തം വിപുലീകരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. അക്സഞ്ചര്‍, കാപ്ജെമിനി, സിജിഐ, കോഗ്നിസന്റ്, ഇന്‍ഫോസിസ്, പിഡബ്ല്യുസി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സിസ്റ്റംസ് ഇന്റഗ്രേറ്ററുകളുമായി കമ്പനി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കോഡ് എഴുതുക, അവലോകനം ചെയ്യുക, യുക്തിസഹമായി വിശകലനം ചെയ്യുക എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എഐ ടൂളാണ് കോഡെക്‌സ്. ആന്ത്രോപിക് പോലുള്ള കമ്പനികളില്‍ നിന്നുള്ള മത്സരത്തെ ഓപ്പണ്‍എഐ അഭിമുഖീകരിക്കുന്നതിന് ഇടയിലാണ് ഇത്തരം നീക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലുകള്‍ കോഡിങ്, മറ്റുജോലികള്‍ എന്നിവയ്ക്കായി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
കോഡെക്‌സ് വിപുലീകരിക്കാന്‍ ഓപ്പണ്‍എഐ
