സിജു വിത്സണ്, സിദ്ധാര്ത്ഥ് ഭരതന്, അരുണ് കുര്യന് എന്നിവര് പ്രധാന വേഷങ്ങളിലെത്തുന്ന ‘ബൂം ബാങി’ന്റെ ചിത്രീകരണം തുടങ്ങി. ദേവിക സതീഷ് ആണ് ചിത്രത്തിലെ നായിക. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ് കര്മ്മവും എറണാകുളം ചാവറ കള്ച്ചറല് സെന്റര് വെച്ച് നടന്നു. സിബി മലയില് സ്വിച്ചോണ് കര്മ്മം നിര്വ്വഹിച്ചപ്പോള് നിര്മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന് ആദ്യ ക്ലാപ്പടിച്ചു. നിഷാന്ത് സാഗര്, ജിബിന് ഗോപിനാഥ്, സജിന് ചെറുകയില്, ഗോകുലന്, സുബിന് ടാര്സണ്, നിഹാദ് തൊപ്പി, മിഥുട്ടി(കുട്ടി), ഷാരിഖ് മുഹമ്മദ്, വിക്കി തഗ്, ശ്രീനാഥ് കെ ജനാര്ദനന്, ഷമീര് ഖാന് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്. ബ്രിട്ടീഷ് സിനിമാസിന്റെ ബാനറില് ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കര്,ശ്രീധര് ചേനി, ജോജി ജിതേന്ദ്രന് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള് എന്നിവ ഒരുക്കിയിരിക്കുന്നത് ജിന്ഷാദ് ഗുരുവായൂര് ആണ്.
തൊപ്പി ഇനി ബിഗ് സ്ക്രീനിലേക്ക്
