വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെ ഇന്ത്യയുടെ മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ മനു ഭാകര്‍ ഫൈനലിന് യോഗ്യത നേടി. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരിക്കുകയാണ് മനു ഭാകര്‍.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെ ഇന്ത്യയുടെ മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ മനു ഭാകര്‍ ഫൈനലിന് യോഗ്യത നേടി
