ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി. 10 മീറ്റര്‍ എയർറൈഫിളില്‍ വനിതാ ടീമും തുഴച്ചിലില്‍ പുരുഷ ടീമുമാണ് വെള്ളി നേടിയത്.ഏഷ്യയുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന ഏഷ്യന്‍ ഗെയിംസ് ഇന്നലെയാണ് ഔദ്യോഗികമായി തുടങ്ങിയത്. 45 രാജ്യങ്ങളില്‍ നിന്നായി 12,417 കായികതാരങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. മൂന്നാംതവണയാണ് ചൈന ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.
വെള്ളിത്തിളക്കത്തോടെ ഇന്ത്യന്‍ തുടക്കം
