രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 440 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപ. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 4735 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വില 160 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 50 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3925 രൂപയാണ്.