1 28

ഓണക്കാലത്തെ വര്‍ദ്ധിച്ച വിപണി ആവശ്യങ്ങള്‍ക്കിടയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കാര്‍ഗോ കയറ്റുമതിയില്‍ വലിയ വര്‍ദ്ധനവ്. ഓഗസ്റ്റ് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 1,678 മെട്രിക് ടണ്‍ കാര്‍ഗോ നീക്കമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1,173 മെട്രിക് ടണ്ണും പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുക്കളാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഓണവിപണി ലക്ഷ്യമിട്ടാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്. നേന്ത്രപ്പഴം, ചെറിയ ഉള്ളി, ബീന്‍സ്, മുരിങ്ങക്ക, പപ്പായ, പടവലങ്ങ, പച്ചമാങ്ങ, വാഴയില തുടങ്ങിയവയാണ് കയറ്റി അയക്കുന്ന പ്രധാന വസ്തുക്കള്‍. ഓണത്തിന്റെ പ്രധാന ദിവസങ്ങളില്‍ കാര്‍ഗോ നീക്കം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് 19-ന് 250 ടണ്ണും, 20-ന് 260 ടണ്ണും, ഓഗസ്റ്റ് 21, 22 തീയതികളില്‍ പ്രതിദിനം 300 മെട്രിക് ടണ്‍ വീതവും കയറ്റുമതി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയില്‍ നിന്ന് മിഡില്‍ ഈസ്റ്റ് സെക്ടറുകളിലേക്കാണ് ഈ വിമാനങ്ങള്‍ പ്രധാനമായും സര്‍വീസ് നടത്തുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *