മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എന്‍ ശങ്കരയ്യക്ക് മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ആദര സൂചകമായി ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചതിനെ തുടർന്ന് സെപ്തംബര്‍ 20ന് ചേര്‍ന്ന സര്‍വ്വകലാശാല സെനറ്റ് ശങ്കരയ്യക്ക് ഓണററി ഡോക്ട്രേറ്റ് നല്‍കാന്‍ പ്രമേയം പാസ്സാക്കി. ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഡോക്ടറേറ്റ് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ ശുപാര്‍ശ അംഗീകരിച്ചില്ല. ഇതേ തുടർന്ന് ഇന്നത്തെ മധുരൈ കാമരാജ് യൂണിവേഴ്സി ബിരുദദാന ചടങ്ങ് ഡിഎംകെ സർക്കാർ ബഹിഷ്കരിച്ചു.