സംസ്ഥാനത്തു ലോഡ് ഷെഡിങ്ങ് ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം മേയ് രണ്ടിനെന്നു മന്ത്രി കെ.കൃഷ്ണക്കുട്ടി അറിയിച്ചു. ട്രാന്‍സ്ഫോര്‍മര്‍ ട്രിപ്പാകുന്നതാണ് വൈദ്യുതി തടസപ്പെടാന്‍ കാരണം. ഒരിക്കല്‍ ട്രിപ്പായാല്‍ അരമണിക്കൂറെടുക്കും ശരിയാവാന്‍. അധിക ഉപയോഗമാണ് കാരണം. സ്വയംനിയന്ത്രിച്ചില്ലെങ്കില് എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ വൈദ്യുതി ഉപഭോഗം 11.3 കോടിയൂണിറ്റാണ്. ലോഡ് ഷെഡിങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബിയും ആവശ്യപ്പെട്ടു.
ലോഡ് ഷെഡിങ്ങ് ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം മേയ് രണ്ടിനെന്നു മന്ത്രി കെ.കൃഷ്ണക്കുട്ടി
