ചായ നിര്‍ബന്ധമുള്ളവരാണ് നമ്മളില്‍ പലരും. രാവിലെ ഉറക്കം എണീക്കുന്നതു മുതല്‍ ഈ ശീലം തുടങ്ങുന്നു. ദിവസത്തില്‍ നിരവധി ചായ കുടിക്കുന്നവര്‍ ഉണ്ടാകും. ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ തലച്ചോറിനെയും ശരീരത്തെയും സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചായ കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകാര്യമായി ബാധിക്കും. അതില്‍ പ്രധാനമാണ് ചായ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ചായ ദീര്‍ഘനേരം സൂക്ഷിക്കുന്നത് അതിലെ വിഷാംശം വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഏറെ സമയം സൂക്ഷിച്ച ചായ കുടിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നത് ശരിയല്ല. ഭക്ഷണത്തോടൊപ്പം കഫീന്‍ കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. അതുകൊണ്ട് ഭക്ഷണത്തോടൊപ്പം ചായ കുടിക്കരുത്. അതുപോലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നതും ശരീരത്തിന് നല്ലതല്ല. ഈ ശീലം അസിഡിറ്റിക്കും മലബന്ധത്തിനും കാരണമാകും. വെറും വയറ്റില്‍ കഫീന്‍ കഴിക്കുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കും. ഛര്‍ദി, ഓക്കാനം എന്നിവയും അനുഭവപ്പെടാം.
ചായ വീണ്ടും വീണ്ടും ചൂടാക്കി കുടിച്ചാല്‍
