പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രണ്ടു പുതിയ എസ് യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ആദ്യത്തേത് ഉത്സവ സീസണില്‍ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുള്ള മിഡ് സൈസ് എസ് യുവിയാണ്. രണ്ടാമത്തേത് സബ് കോംപാക്ട് ഇവി എസ് യുവിയാണ്. നിലവിലുള്ള ക്രെറ്റ എസ് യുവിയോട് സാദൃശ്യമുള്ള സെഗ്മന്റിലാണ് ആദ്യത്തേത് പ്രതീക്ഷിക്കുന്നത്. ഇത് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. കൂടാതെ ഈ പതിറ്റാണ്ട് അവസാനിക്കുന്നതിന് മുന്‍പ് ഹൈബ്രിഡ് പതിപ്പും കമ്പനി അവതരിപ്പിച്ചേക്കും. വര്‍ഷാവസാനത്തോടെ സബ് കോംപാക്ട് ഇവി എസ് യുവി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകള്‍, ലെവല്‍ 2 അഡാസ്, കണക്ടഡ് കാര്‍ ടെക്നോളജി, സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് ഫംഗ്ഷനുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍ എന്ന് കരുതുന്നു.
