സുല്‍ത്താന്റെ കഥ, ഇത് കേവലം ഒരു നായയുടെ കഥയല്ല. ഇതൊരു കുടുംബത്തിന്റെ കഥയാണ്. സ്‌നേഹത്തിന്റെയും വിശ്വസ്തതയുടേയും കഥയാണ്. ജീവിതത്തെ അര്‍ത്ഥവത്താക്കുന്ന ചെറിയ ചെറിയ നിമിഷങ്ങളുടെ കഥയാണ്. മഴവില്‍പ്പാലത്തില്‍ സുല്‍ത്താനെ വരവേല്‍ക്കാന്‍ എന്റെ സ്വന്തം മക്കളായ ടിക്കു, പിക്കു, പാച്ചി, ബെന്‍ജി എന്നിവരും കാത്തുനില്‍ക്കുന്നുണ്ടാകും. ഈ സംഭവകഥ ഹൃദയം തകര്‍ത്തു. ഒരു ഓര്‍മ്മപ്പുസ്തകം എന്നതിന്നപ്പുറത്തേക്ക് അതിരുകള്‍ വകഞ്ഞ് സ്‌നേഹത്തിന്റെ മഹാകാശങ്ങളിലേക്ക് ഇതിലുള്ളടങ്ങിയ വാക്കും പൊരുളും വളരുന്നുണ്ട്. ‘സുല്‍ത്താന്‍’. രഘുനാഥന്‍ സാവിത്രി. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.
സുല്‍ത്താന്‍
