നിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ പേര് ശബരിമലയിൽ ദർശനം നടത്തുന്നുവെന്ന് കോടതി. തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോർട്ട് നൽകണമെന്നും, ഓൺലൈൻ ബുക്കിങ്, സ്പോർട് ബുക്കിങ് എന്നിവ എങ്ങനെ നിയന്ത്രിക്കാമെന്നും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. രണ്ട് മണിക്കൂർ കൂടി ദര്‍ശന സമയം കൂട്ടാൻ കഴിയുമോ എന്നും, ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്നും ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നൽകി.
ശബരിമലയിൽ വൻ തിരക്ക്
