2024 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസം ഹോണ്ട ആക്ടിവയുടെ മൊത്തം 2,62,316 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. വില്‍പ്പനയില്‍ 11.60 ശതമാനം വര്‍ധനയുണ്ടായി. രണ്ടാം സ്ഥാനത്താണ് ഹോണ്ട ഷൈന്‍ 125. ഹോണ്ട ഡിയോ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനവുമായി ഹോണ്ട യൂണികോണ്‍ ഈ പട്ടികയില്‍ ഉണ്ട്. അഞ്ചാം സ്ഥാനത്താണ് ഹോണ്ട ഷൈന്‍ 100. ഹോണ്ട ഡ്രീം ആറാം സ്ഥാനത്താണ്. ഹോണ്ട ലിവോ ഏഴാം സ്ഥാനത്താണ്. ഈ വില്‍പ്പന പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു ഹോണ്ട എസ്പി160. 2,048 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ഹൈനസ് 350 ഒമ്പതാം സ്ഥാനത്തും 1,748 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ഹോര്‍നെറ്റ് 2.0 പത്താം സ്ഥാനത്തുമാണ്.