ഹിന്ദുമുന്നണിയുടെ റാലിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നിഷേധിച്ചു . മധുര തിരുപ്പരൻകുന്ദ്രം ക്ഷേത്രത്തെ ചൊല്ലിയുള്ള തർക്കത്തിൽ ചെന്നൈയിൽ റാലി നടത്തണമെന്ന ഹിന്ദു മുന്നണിയുടെ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. വേലുമായി ചെന്നൈ നഗരത്തിലൂടെ റാലി നടത്തണമെന്നായിരുന്നു ആവശ്യം. സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒന്നും അനുവദിക്കാനാകില്ല. വിവിധ വിഭാഗക്കാർ ഐക്യത്തോടെ ജീവിക്കുന്ന സ്ഥലം ആണ് മധുരയും ചെന്നൈയുമെന്ന് കോടതി ചൂണ്ടികാട്ടി.
ഹിന്ദുമുന്നണിയുടെ റാലിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നിഷേധിച്ചു
