കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികകൾ കൊട്ടാരക്കരയിലും മൂന്നാറും രേഖപ്പെടുത്തി. രണ്ടിടങ്ങളിലും യു വി ഇൻഡക്സ് എട്ടാണ്. യു വി ഇൻഡക്സ് എട്ട് മുതല്‍ 10 വരെയാണെങ്കില്‍ ഓറഞ്ച് അലര്‍ട്ടാണെന്നും അതീവ ജാഗ്രത പുലര്‍ത്തണണെന്നും ഗൗരവമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, പൊന്നാനി എന്നിവിടങ്ങളിൽ യു വി ഇൻഡക്സ് ഏഴാണ്. തൃത്താലയില്‍ യു വി ഇൻഡക്സ് ആറാണ്. യു വി ഇൻഡക്സ് ആറ് മുതല്‍ ഏഴ് വരെ ഉയര്‍ന്നാല്‍ മഞ്ഞ അലര്‍ട്ട് ആണ്, മുൻകരുതലുകൾ സ്വീകരിക്കണം.
ഉയർന്ന അൾട്രാവയലറ്റ് സൂചികകൾ കൊട്ടാരക്കരയിലും മൂന്നാറും
