എറണാകുളം, തൃശൂര്‍ , കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുളളതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയില് ഏല്ക്കുന്ന ജോലികള്‍ ഒഴിവാക്കണമെന്നും സൂര്യാഘാത ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ഇന്ന് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
