ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ നൽകുന്നില്ലെന്നും, ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാമെന്ന് പ്രവർത്തകരെ അറിയിച്ചതായും ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കല്‍. വനം, വന്യജീവി പ്രശ്നത്തില്‍ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി കരുതുന്നില്ലെന്നും അതേസമയം ചെയ്യുന്നത് പോരാ എന്നാണെന്നും, വന്യജീവി വിഷയത്തില്‍ കേന്ദ്ര സർക്കാരും വീഴ്ച വരുത്തുന്നു. ഇടുക്കിയിലെ പട്ടയ പ്രശ്നം പരിഹരിക്കാനും സംസ്ഥാന സർക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സമദൂരമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി
