ദി ഹിന്ദു പത്രത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ പരാതി നൽകി. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്. അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഹിന്ദു ആവശ്യപ്പെട്ട പ്രകാരം മുൻ എംഎൽഎ ടികെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖം ചോദിച്ചതെന്നാണ് പിണറായി പറയുന്നത്. അഭിമുഖം നടന്ന മുറിയിൽ ഇരുന്ന വ്യക്തി പിആർ ഏജൻസി പ്രതിനിധിയാണെന്ന് അറിയില്ലെന്നാണ് പിണറായിയുടെ വാദം.
ദി ഹിന്ദു പത്രത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ പരാതി നൽകി
