ശബരിമലയിൽ ഉണ്ടായത് ഗുരുതരമായ കൃത്യവിലോപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. അവലോകന യോഗം വിളിച്ചു ചേർക്കേണ്ട മന്ത്രിമാർ അതിന് തയ്യാറാകാതെ ടൂറിലാണെന്നും അദ്ദേഹം കുററപ്പെടുത്തി. അതോടൊപ്പം ശബരിമലയിലെ തിരക്കിനെ കുറിച്ച് പഠിക്കാന്‍ പന്ത്രണ്ടംഗ അഭിഭാഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. ഇലവുങ്കലില്‍ ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമലയിലെ തിരക്കിനെ കുറിച്ച് പഠിക്കാന്‍ പന്ത്രണ്ടംഗ അഭിഭാഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
