മുംബൈയിൽ അതിതീവ്ര മഴ. കനത്ത മഴ ലോക്കൽ ട്രെയിൻ സർവീസുകളെയും, വിമാന സർവീസുകളേയും ബാധിച്ചു. മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകുമെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ വിമാനത്താവളത്തിലേക്ക് നേരത്തെ പുറപ്പെടാനും യാത്രക്കാരോട് നിർദേശിച്ചു. അതോടൊപ്പം പുണെയിൽ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കനത്ത മഴയില്‍ മുദ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്ഷണ ശാല മാറ്റുന്നതിനിടെയായിരുന്നു അപകടം. നദിക്കരികില്‍ തട്ടുകട നടത്തുന്നവരായിരുന്നു മൂവരും. പുണെയിലെ സ്കൂളുകൾക്ക് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചു.