പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ വന്‍ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ചിരിപ്പൂരം തീര്‍ത്താണ് പൃഥ്വിരാജിന്റെയും ബേസിലിന്റെയും ചിത്രം ഹിറ്റിലേക്ക് കുതിക്കുന്നത്. ഗള്‍ഫിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്. ഗള്‍ഫില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 13.80 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന് 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. സംവിധായകന് വിപിന്‍ ദാസിന്റെ ഹിറ്റ് ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 46 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
‘ഗുരുവായൂര്‍ അമ്പലനടയില്‍’ ഗള്‍ഫിലും കുതിക്കുന്നു
